Mon. Dec 23rd, 2024
തിരുവനന്തപുരം:

ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർദ്ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ബസ് ചാർജ് വർദ്ധന ഉണ്ടാകും, എന്നാൽ എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബസ് ചാർജ് വർദ്ധന ഗൗരവമായ കാര്യമായതിനാൽ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.