Wed. Jan 22nd, 2025
കണ്ണൂർ:

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഏപ്രിൽ ഒമ്പതിന് കണ്ണൂരിൽ നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും എം കെ സ്റ്റാലിനുമൊപ്പം കെ വി തോമസ് പങ്കെടുക്കുക.

ഏപ്രിൽ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് തരൂർ പങ്കെടുക്കുന്നത്. കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു ദിവസമാണ് പാർട്ടി കോൺഗ്രസ്. കണ്ണൂർ ആദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്.