Wed. Jan 22nd, 2025

റിലീസ് ആയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ‘കശ്മീർ ഫയൽസ്’ സിനിമ സംഘം. സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, ചിത്രത്തിന്റെ നിർമ്മാതാവ് അഭിഷേക് എന്നിവരുൾപ്പെടെയുള്ള ചിത്രത്തിന്റെ പിന്നണിപ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സിനിമയെയും സിനിമ പ്രവർത്തകരെയും മോദി പ്രശംസിച്ചു.

കശ്മീർ പണ്ഡിറ്റുകളെ സംബന്ധിച്ച കഥയാണ് സിനിമയിൽ പറയുന്നത്. കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കുകയും മാതൃരാജ്യത്ത് നിന്ന് പുറത്താക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നൊക്കെയാണ് ഏകപക്ഷീയമായി സിനിമ പറഞ്ഞുവെക്കുന്നത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിലർ കോടതിയെയും സമീപിച്ചിട്ടുണ്ട്.