Mon. Dec 23rd, 2024
ഈരാറ്റുപേട്ട:

ഈരാറ്റുപേട്ട മേഖലയിൽ മീനച്ചിലാറിന്റെ ഒഴുക്കിന് തടസമുണ്ടാക്കും വിധം രൂപപെട്ടു കിടക്കുന്ന മൺതിട്ടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കി ജലനിരപ്പ് ഉയരുന്നത് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈരാറ്റുപേട്ട നഗരസഭയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. മീനച്ചിലാറിനായി പ്രത്യേക പദ്ധതി തന്നെ സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയുടെ പദ്ധതിക്ക് വിവിധ സർക്കാർ വകുപ്പുകളുടെ പിന്തുണയും ഉണ്ട്.

വേനൽക്കാലത്തും വർഷകാലത്തെയും ജലപ്രവാഹത്തിന്റെ കണക്കെടുത്ത ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈലക്കയം ചെക്ക്ഡാമിന് സമീപമാണ് ആദ്യം ക്ലീനിംഗ് ആരംഭിച്ചത്. മീനച്ചിലാറ്റിലെ നിലവിലെ ജലനിരപ്പിനേക്കാൾ ഒരാൾ പൊക്കത്തിൽ വരെയാണ് പലയിടത്തും മണ്ണും ചെളിയും എക്കലും ഉള്ളത്. ഇത് ജെസിബികളുടെ സഹായത്തോടെ ടിപ്പറുകളിൽ ആറ്റിൽ നിന്നും മാറ്റും.മേജർ ഇറിഗേഷൻ വകുപ്പ് നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് നടപടികൾ.