Fri. Nov 22nd, 2024
ന്യൂഡൽഹി:

യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കൊൽക്കത്തയിൽ നിന്നുള്ള മഹാശ്വേത ചക്രവർത്തി എന്ന 24 കാരിയാണ്. നാല് വർഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റായ മഹാശ്വേത ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിൽ കുടുങ്ങിയ 800-ലധികം വിദ്യാർഥികളെ ആറ് വിമാനങ്ങളിലായി നാട്ടിലെത്തിച്ചു.

തന്‍റെ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്ന് മഹാശ്വേത പറഞ്ഞു.

ദിവസവും 14 മണിക്കൂറോളം എയർബസ് എ 320 വിമാനം പറത്തേണ്ടി വന്നെങ്കിലും വിദ്യാർഥികളെ ഭയാനകരമായ സാഹചര്യത്തിൽ നിന്നും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതോർത്ത് ജോലി ഭാരം കാര്യമാക്കിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.