Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം. നിരവധി പേർക്ക് പരിക്കേറ്റു. 60 കുടിലുകൾ കത്തി നശിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച അർധരാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കുടിലുകൾക്ക് തീ പടർന്നതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. മൂന്നു മണിക്കുറുകൾ നീണ്ട പരിശ്രമത്തെ തുടർന്ന് പുലർച്ചെ നാലു മണിയോടെയാണ് അഗ്നിശമനസേന തീ അണച്ചത്.

തീപിടിത്തത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ദുഃഖം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.