Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിക്കുന്നതില്‍ ബിജെപിയെ പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോണ്‍ഗ്രസിനെപ്പോലെ കിടന്നു കരയരുതെന്ന് സിസോദിയ കളിയാക്കി. കോണ്‍ഗ്രസിനെപ്പോലെ കരയുന്നത് അവസാനിപ്പിക്കൂ. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളോടു മത്സരിക്കൂ.10 സീറ്റെങ്കിലും നേടാനായാൽ അത് വലിയ നേട്ടമായിരിക്കും സിസോദിയ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ എംസിഡി ജീവനക്കാരുടെ 13,000 കോടി അപഹരിച്ചുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണങ്ങള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം കേജ്‌രിവാൾ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സ്മൃതിയുടെ പ്രസ്താവന. എംസിഡിയുടെ ബാങ്ക് അക്കൗണ്ടിൽ കേജ്‌രിവാൾ 13,000 കോടി രൂപ നിക്ഷേപിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടിരുന്നു.