മാഡ്രിഡ്:
യുക്രെയ്നിൽ റഷ്യ തുടരുന്ന അധിനിവേശത്തിൽ ഏകദേശം 20 ലക്ഷം സാധാരണക്കാർ യുക്രെയ്ൻ ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് യു എൻ നൽകുന്ന കണക്ക്. ഇപ്പോഴും അഭയാർഥി പ്രവാഹം തുടരുകയാണ്.
മനുഷ്യർ മാത്രമല്ല, മൃഗങ്ങളും രക്ഷതേടി അയൽ രാജ്യങ്ങളിൽ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുക്രെയ്നിൽനിന്ന് രക്ഷപ്പെടുത്തിയ ആറ് സിംഹങ്ങളെ സ്‌പെയിനിലെയും ബെൽജിയത്തിലെയും രണ്ട് മൃഗസംരക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.
ആറ് കടുവകൾ, രണ്ട് കാട്ടുപൂച്ചകൾ, ഒരു കാട്ടുപട്ടി എന്നിവക്കൊപ്പം സിംഹങ്ങൾ കഴിഞ്ഞയാഴ്ച പോളണ്ടിലെ മൃഗശാലയിൽ എത്തി. തലസ്ഥാനമായ കൈവിൽനിന്നാണ് ഇവയെ എത്തിച്ചത്.