Mon. Dec 23rd, 2024
ലഖ്‌നോ:

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം വിജയഘോഷയാത്രകൾ നടത്തുമെന്ന് പാർട്ടി രാജ്യസഭാ എം പി സഞ്ജയ് സിംഗ് പറഞ്ഞു.

പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയം കാണിക്കുന്നത് ജനങ്ങൾ പാർട്ടിയെ ദേശീയ ബദലായി അംഗീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം വൃത്തിയാക്കാൻ ആപിന്റെ ചിഹ്നമായ ചൂൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും തുല്യാവകാശം ഉറപ്പാക്കാൻ ഉത്തർപ്രദേശിൽ ഗ്രാമതലം വരെ ശക്തമായ ഒരു സംവിധാനം എ എ പി രൂപീകരിക്കും. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സിംഗ് പറഞ്ഞു.