Sat. Jul 27th, 2024

ചരിത്രവും, വലിയ പാഠവും, വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതുമാണ് പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ഫലങ്ങൾ. അതിനു ഒന്നാമത്തെ കാര്യം, കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാണെന്നതാണ്. പഞ്ചാബും കൂടെ നഷ്ടപ്പെട്ടതോടെ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങി. രണ്ടാമത്തെ കാര്യം, നിരാശ കാരണം എല്ലാ പരമ്പരാഗത പാർട്ടികളിൽ നിന്നും പഞ്ചാബ് വ്യതിചലിച്ചു എന്നതാണ്. രണ്ട് പരമ്പരാഗത പാർട്ടിയിലും അവർക്ക് സംതൃപ്തി ഉണ്ടായിരുന്നില്ല. എന്നാൽ മറ്റൊരു ഓപ്ഷനും അവർക്ക് ഇല്ലായിരുന്നു. അങ്ങനെ വ്യക്തമായ പ്രകടന പത്രിക പോലും നൽകാത്ത ആം ആദ്മിക്ക് ജനങ്ങൾ വോട്ട് നൽകി. പ്രതീക്ഷകൾ ഇല്ലാതാകുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ ജനങ്ങൾ കണ്ടെത്തിയ പരിഹാരമായിരുന്നത്. 

കർഷക സമരം മൂലം ആളുകൾ  രാഷ്ട്രീയ ബോധമുള്ളവരായെന്നതാണ് അടുത്ത കാര്യം. മുഖ്യമന്ത്രിയെ മാറ്റി കളിച്ചുള്ള കോൺഗ്രസിന്റെ തീരുമാനങ്ങളിൽ അവർ അസ്വസ്ഥനായിരുന്നു. മറ്റൊരു തലത്തിൽ നോക്കിയാൽ, ഞങ്ങളുടെ പഞ്ചാബാണ്, ഞങ്ങളുടെ കാലമാണ്, ജനങ്ങൾ ഞങ്ങളെ തോൽപ്പിക്കില്ല എന്നൊക്കെ കരുതിയ പ്രധാന നേതാക്കളെല്ലാം തോൽവി ഏറ്റുവാങ്ങി. ജനങ്ങൾക്ക് അവരെ തോൽപ്പിക്കാൻ കഴിയുമെന്നും കാണിച്ചു കൊടുത്തു. 

ഇനി അടുത്ത ഘട്ടം നോക്കിയാൽ, പഞ്ചാബിന് ഇത് വളരെ അപകടകരമാണെന്നാണ്. നഗരവൽകൃത പാർട്ടി വേണ്ടെന്ന് പഞ്ചാബിനുണ്ടായിരുന്നെങ്കിലും അവർ ഒരു ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. എന്തുവന്നാലും പഞ്ചാബിന് മറ്റൊരു ഓപ്ഷൻ ഉണ്ടായിരിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സാധ്യതകളുടെ വക്കിൽ നനച്ചതുപോലെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ.