Mon. Dec 23rd, 2024
ഉത്തർപ്രദേശ്:

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി ഹേമമാലിനി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി എംപിയായ ഹേമ മാലിനി പറഞ്ഞു.

ഉത്തർപ്രദേശിൽ 275 സീറ്റുകളിൽ ബിജെപി മുന്നിലാണ്. സമാജ്‌വാദി പാർട്ടി 121 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് കേവലം രണ്ട് സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്.

‘സർക്കാർ രൂപീകരിക്കാനാവുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. വികസനത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ് പൊതുജനം ഞങ്ങളെ വിശ്വസിച്ചത്. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാനാവില്ല. ഒരു മിനിട്ടിൽ എല്ലാത്തിനെയും തീർക്കും. അതിപ്പോ സൈക്കിളായാലും മറ്റെന്തായാലും.’- ഹേമ മാലിനി പറഞ്ഞു.