Wed. Jan 22nd, 2025
യു പി:

ഭൂരിപക്ഷസമുദായമായ ഹിന്ദുക്കൾക്കുമപ്പുറം ബി ജെ പിക്ക് സ്വീകാര്യത ലഭിച്ചതിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് യു പി വ്യവസായ മന്ത്രി സതീഷ് മഹാന. മതപരിഗണനകളൊന്നുമില്ലാതെ എല്ലാവർക്കും വേണ്ടിയായിരുന്നു ബി ജെ പി സർക്കാരിന്റെ എല്ലാ പദ്ധതികളുമെന്ന് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വം കാരണമാണ് പാർട്ടിക്ക് ഇങ്ങനെയൊരു ഫലം ലഭിച്ചത്. വോട്ട്‌ഷെയറിൽ വർധനയുണ്ടായിട്ടുണ്ട്. ഇത് യോഗിയുടെ നേതൃത്വത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ്. അദ്ദേഹം വാഗ്ദാനങ്ങളെല്ലാം പാലിക്കുകയും യു പിയെ മാഫിയമുക്തമാക്കുകയും ചെയ്തു-സതീഷ് മഹാന സൂചിപ്പിച്ചു.

എല്ലാവർക്കും വേണ്ടിയാണ് ബി ജെ പി പ്രവർത്തിക്കുന്നത്, ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും എല്ലാവർക്കുമായി. സർക്കാരിന്റെ പദ്ധതികൾ എല്ലാവർക്കുമായുള്ളതാണ്. ഹിന്ദു-മുസ്‌ലിം എന്ന അടിസ്ഥാനത്തിൽ വിവേചനമോ വ്യത്യാസമോ ഞങ്ങൾ കാണിക്കുന്നില്ല. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു, എല്ലാവരെയും കൂടെക്കൊണ്ടുപോകുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.