Tue. May 20th, 2025
ഡെറാഡൂൺ:

ഉത്തരാഖണ്ഡിലെ ലാൻസ്ഡോൺ മണ്ഡലം പിടിക്കാൻ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥി അനുകൃതി ഗുസൈനെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല. ബിജെപിയുടെ സിറ്റിങ് എംഎൽഎ ദലീപ് സിങ് റാവത്താണ് ലാൻസ്ഡോണിൽ 1333 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നത്.

ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിങ് റാവത്തിന്‍റെ മരുമകളാണ് അനുകൃതി ഗുസൈൻ. ഹരക് സിങ് റാവത്തിനു സീറ്റ് നൽകാത്തതിനെ തുടർന്നാണ് മരുമകളെ മത്സരിപ്പിക്കാൻ തീരുമാനമായത്. ഹരകിനെ തിരികെയെടുക്കുന്നതിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാനുമായ ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ളവർ എതിർത്തിരുന്നു.