Sun. Feb 23rd, 2025
പഞ്ചാബ്:

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. അവസാന ഫലസൂചനകള്‍ പ്രകാരം എഎപി 90 സീറ്റുകളിൽ മുന്നിലാണ്. കോണ്‍ഗ്രസ് 18 ഇടങ്ങളിലും അകാലിദള്‍ 09 ഇടങ്ങളിലും ബി ജെ പി നാലിടത്തും ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് സ്വതന്ത്രനാണ് മുന്നില്‍.

ഫലസൂചനകൾ അറിവായ ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. പഞ്ചാബിൽ കേവല‌ ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ശിരോമണി അകാലിദളും കോണ്‍ഗ്രസിന് പിന്നാലെയുണ്ട്.