Thu. Jan 9th, 2025
ലുധിയാന:

നാളത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകൾ. വിജയാഘോഷങ്ങൾക്കായി ടൺ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമാണ് കടകളിൽ തയ്യാറാക്കിവെച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പല നിറത്തിലുള്ള ലഡുകൾ മുന്‍കൂട്ടി ഓർഡർ ചെയ്തതായി പലഹാരക്കടയുടമകൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് ആഘോഷങ്ങൾക്കായി ലുധിയാനയിലുള്ള ഒരു മധുരപലഹാരക്കടയിൽ ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള ‘ജീത് കെ ലഡു’ (വിജയത്തിന്റെ ലഡു) തയ്യാറാക്കിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.