Mon. Jul 21st, 2025
ദില്ലി:

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ.
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതോടെ ആത്മവിശ്വാസത്തിലാണ് ബി ജെ പി.

പഞ്ചാബ് നേടാനാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നീക്കങ്ങളെ കുറിച്ച് കൂടിയാലോചനകൾ ആം ആദ്മി പാർട്ടി തുടങ്ങി. എന്നാൽ സർവേ ഫലങ്ങൾക്ക് അപ്പുറമുള്ള സാധ്യതകളാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോൺഗ്രസ് അയച്ചിട്ടുണ്ട്.

തൂക്കു നിയമസഭ വന്നാൽ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്.യു പി, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.