Mon. Dec 23rd, 2024
കൊച്ചി:

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണയുടെ യൂണിയൻ​ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വമാണ് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ റദ്ദ് ചെയ്തിരിക്കുന്നത്.

സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ഉണ്ടായ ലൈംഗിക പീഡനക്കേസിൽ അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ വ്യക്തമാക്കി.

ഞായറാഴ്ചയാണ് യുവതിയുടെ പീഡനപരാതിയിൽ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായത്. ‘പടവെട്ട്’ എന്ന പുതിയ ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ നിന്നാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. 2020-21 കാലഘട്ടങ്ങളിൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി.