Mon. Dec 23rd, 2024
കിയവ്:

റഷ്യൻ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ൻ. ലുയവ് അർമേനിയൻ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശിൽപമാണ് മാറ്റിയത്. കിഴക്കൻ യൂറോപ്യൻ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

1939-45 കാലഘട്ടത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശിൽപം ഇതിനുമുൻപ് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റിയത്. യുക്രെയ്ൻ നഗരങ്ങൾ നിരന്തരം റഷ്യൻ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.