Tue. Nov 18th, 2025
പാലസ്തീൻ:

പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മരിച്ച നിലയിൽ. മുകുൾ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫലസ്തീൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

മുകുൾ ആര്യയുടെ ആകസ്മിക മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടുക്കം രേഖപ്പെടുത്തി. ഒരുപാട് കഴിവുകളുള്ള പ്രതിഭാധനനും മിടുക്കനുമായ ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പമെന്നും ജയശങ്കർ ട്വീറ്റ് ചെയ്തു. പാലസ്തീൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.