Wed. May 1st, 2024
കീവ്:

യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ സമയം 12 .30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. റഷ്യന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിത ഇടനാഴികൾ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ അറിയിച്ചു

അതേസമയം യുക്രൈനിലെ ലുഹാന്‍സ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടുത്തെ തീ ഇതുവരെ അണയ്ക്കാനായിട്ടില്ല. റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശം കൂടിയാണ് ലുഹാന്‍സ്ക്. അവിടുത്തെ എണ്ണസംഭരണശാലയിലാണ് ആക്രമണമുണ്ടായത്.