Wed. Nov 6th, 2024
കിയവ്:

റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ നാറ്റോയോട് കൂടുതൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് യുക്രൈൻ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് യുക്രൈൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ഈ ആവശ്യമുന്നയിച്ചത്. അതേസമയം, മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പരാജയപ്പെട്ടതിനെത്തുടർന്ന് റഷ്യ ആക്രമണം പുനരാരംഭിച്ചു.

യുക്രൈൻ്റെ ആകാശത്ത് റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നാറ്റോ ‘നോ ​ഫ്ലൈ സോ​ൺ’ പ്രഖ്യാപിക്കണമെന്നും യുക്രൈൻ ആവശ്യ​പ്പെട്ടു. എന്നാൽ, ഈ ആവശ്യം റ​ഷ്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള പ്ര​കോ​പ​ന​മാ​കുമെന്ന് ചൂണ്ടിക്കാട്ടി നാ​റ്റോ നിരസിച്ചു. ‘നോ ​ഫ്ലൈ സോ​ൺ’ പ്രഖ്യാപിച്ചാൽ യുക്രൈനുമായി മാത്രമല്ല, നാറ്റോയുമായിതന്നെ തങ്ങൾ യുദ്ധത്തിന് തയാറാണെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.