Wed. Jan 22nd, 2025
ന്യൂഡൽഹി:

റഷ്യൻ അതിർത്തിയോട് ചേർന്ന സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. നിലക്കാത്ത ഷെല്ലാക്രമണമാണ് രക്ഷാദൗത്യത്തിന് തടസ്സം. വിദ്യാർത്ഥികൾ സ്വമേധയ അതിർത്തിയിലേക്ക് പോകരുതെന്നും ബങ്കറുകളിൽതന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ആവശ്യപ്പെട്ടു.

ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കാത്തതിനാൽ സ്വന്തമായി അതിർത്തിയിലേക്ക് നീങ്ങുകയാണെന്നും വ്യക്തമാക്കി ഇന്ത്യൻ വിദ്യാർത്ഥികളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പ്രതികരണം.

ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തേക്കുകടക്കുന്നതിനും സുരക്ഷിത ഇടനാഴിയൊരുക്കാനുമായി വെടിനിര്‍ത്തലിന് ഇരു സര്‍ക്കാറുകളിലും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.