Mon. Dec 23rd, 2024
കീവ്:

ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഹർകീവിന് പുറത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ള 500 ഇന്ത്യക്കാർ ദുരിതത്തിൽ. കൊടും തണുപ്പിൽ ഭക്ഷണമില്ലാതെ ഇനി എങ്ങോട്ട് എന്നറിയാതെ കാത്തിരിക്കുകയാണ് അവർ. രണ്ട് ദിവസം മുൻപ് എംബസി പുറത്തിറക്കിയ നിർദേശ പ്രകാരം ഹർകീവ് നഗരം വിട്ടവർക്കാണ് ഈ ദുരവസ്ഥ.

എംബസി നിർദേശ പ്രകാരം പിസോചിൻ, ബാബായ്, ബെസ്ലിയുഡിവ്ക എന്നിവിടങ്ങളിൽ എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ബാബയ്‌ലും ബെസ്ലിയുഡിവ്കയിലും അധികം വിദ്യാർത്ഥികളാണ്. ഹർകീവിൽ നിന്നുള്ള ട്രെയിനുകളിൽ കയറാൻ കഴിയാത്തതിനാൽ പിസോച്ചിനിലേക്ക് 11 കിലോമീറ്റർ നടന്ന് എത്തിയവരാണ് ഇവർ.