ദില്ലി:
മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുൻപ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിന്റെ കുടുംബം. മകന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഉടൻ തിരികെ എത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
”ഹർജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിൽ തുളഞ്ഞ് കയറി. ആശുപത്രിയിൽ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രൈൻ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം പറഞ്ഞു. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇടപെടമെന്നും വിദ്യാർത്ഥികളടക്കം എല്ലാവരേയും സുരക്ഷിതരായി തിരികെ എത്തിക്കണമെന്നും” ഹർജോതിന്റെ കുടുംബം ആവശ്യപ്പെട്ടു.