യുക്രൈൻ:
ആക്രമണത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായി വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു. ആരോപണമുന്നയിച്ചെങ്കിലും മന്ത്രി ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നിരത്തിയിട്ടില്ല.
”നിങ്ങളുടെ നഗരങ്ങളിൽ ബോംബുകൾ വീഴുമ്പോൾ, അധിനിവേശ നഗരങ്ങളിൽ പട്ടാളക്കാർ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ, നിർഭാഗ്യവശാൽ, റഷ്യൻ പട്ടാളക്കാർ യുക്രേനിയൻ നഗരങ്ങളിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ(നിരവധി സംഭവങ്ങളുണ്ട്) അന്താരാഷ്ട്ര നിയമത്തിന്‍റെ കാര്യക്ഷമതയെക്കുറിച്ച് സംസാരിക്കാൻ പ്രയാസമാണ്”
ലണ്ടനിലെ ചാതം ഹൗസിൽ നടന്ന ഒരു പരിപാടിയിൽ കുലേബ പറഞ്ഞു. ഞങ്ങളെക്കാള്‍ ശക്തനായ ശത്രുവിനോടാണ് ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. ന്യായം ഞങ്ങളോടൊപ്പമാണ്, അതുകൊണ്ട് പ്രതീക്ഷയുണ്ട്” കുലേബ കൂട്ടിച്ചേര്‍ത്തു.