Sun. Dec 22nd, 2024

ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക വീണ്ടും സിനിമകളിൽ സജീവമാകുകയാണ്. ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ചു അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക നായികാ കഥാപാത്രത്തെ അവതരിപ്പക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഇന്ദ്രജ രവിചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമയുടെ നിര്‍മ്മാണം. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുന്നത്.