മാംഗ്ലൂർ:
ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർത്ഥിനി. ”തൻ്റെ അച്ഛന്റെതാണോ കോളേജ്?” എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി ദയാനന്ദ പൈ കോളജിലാണ് സംഭവം.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട് കോളേജുകളിലെയും പ്രിൻസിപ്പൽമാർ അനുമതി നൽകിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.