Wed. Jan 22nd, 2025
കൊടുങ്ങല്ലൂർ:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി ഷിനാസ് (19) എന്നിവരെയാണ് മതിലകം സിഐ ടികെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്നുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇവർക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.വിദ്യാർത്ഥിനിയുടെ ചിത്രം പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പ്രതികളിൽനിന്ന് പത്തോളം ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ലാൽസൺ, എഎസ്ഐ ബാബു, സീനിയർ സിപിഒ തോമസ്, ഷാൻ മോൻ, അനികുട്ടൻ, സിപിഒമാരായ ആന്‍റണി, ഷിജു, മനോജ്, ഹോം ഗാർഡ് അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.