Sun. Dec 22nd, 2024

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. തലച്ചോറിലെ ഇസ്കെമിയ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ് മരണം. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. 

നേരത്തെ സ്‌ട്രോക്കിനെത്തുടര്‍ന്ന് ജിന്‍ഡാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചന്ദന്‍ ജിന്‍ഡാലിന്റെ പിതാവ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.