Sat. Nov 23rd, 2024
യുക്രെയ്ൻ:

യുക്രെയ്ൻ അധിനിവേശം പൂർത്തിയാക്കാൻ എല്ലാ യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തിയാണ് റഷ്യൻ മു​ന്നേറ്റം എന്ന് റിപ്പോർട്ടുകൾ. യുക്രെയ്ൻ തലസ്ഥാനമായ കിയവ് യുദ്ധം തുടങ്ങി ആറ് ദിവസമായിട്ടും കീഴടക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വകാര്യ സായുധ സംഘത്തെ കളത്തിലിറക്കി യുക്രെയ്ൻ പ്രസിഡന്റിനെ തന്നെ വകവരുത്താനുള്ള ഒരുക്കത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും മന്ത്രിമാരെയും വധിച്ച് യുക്രെയ്ന്റെ അധികാരം പിടിക്കാനായി റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുടിന്റെ അടുത്ത സുഹൃത്ത് നടത്തുന്ന സ്വകാര്യ സായുധ സംഘമായ ‘ദ വാഗ്‌നർ ഗ്രൂപ്പാ’ണ് ഇതിന് സന്നദ്ധമായി രംഗത്തെത്തിയിരിക്കുന്നതെന്നും പറയുന്നു.