Mon. Dec 23rd, 2024
യുക്രൈൻ:

യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രംഗത്ത്. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമാണെന്നാണ് പുടിന്‍റെ പരാമര്‍ശം. നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാന്‍ പുടിനും റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനും വിളിച്ചു ചേർത്ത യോഗത്തിലാണ് അമര്‍ഷം രേഖപ്പെടുത്തിയത്.

യുക്രെയ്ന് ആയുധ സഹായം നൽകാനുള്ള യൂറോപ്യൻ യൂനിയന്റെ തീരുമാനത്തെയും റഷ്യ വിമർശിച്ചു. റഷ്യയോടുള്ള വിദ്വേഷം മുഴുവൻ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ്.