Sun. Dec 22nd, 2024
കണ്ണൂർ:

കണ്ണൂർ പുന്നോൽ ഹരിദാസൻ കൊലപാതകക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ വാർഡ് കൗൺസിലർ ലിജേഷും കൊലപാതക സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബി ജെ പി മണ്ഡലം സെക്രട്ടറിയാണ് പ്രജിത്.

ഗൂഢാലോചന കുറ്റം ചുമത്തി ഏഴുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റു നാലുപേർ.