Mon. Dec 23rd, 2024
യുക്രൈൻ:

യുക്രൈനിലെ റഷ്യൻ സൈനികനടപടിക്കെതിരെ കായികലോകത്തുനിന്ന് മറ്റൊരു പ്രതികരണം കൂടി. റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി). ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐ ഒ സി നിർദേശിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്കാണ് ഐ ഒ സിയുടെ നിർദേശം. ഏറെനേരം നീണ്ടുനിന്ന ചർച്ചയ്ക്കുശേഷമാണ് ഒളിംപിക്‌സ് നിർവാഹക സമിതി വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കിയത്. കായികമത്സരങ്ങളിൽ റഷ്യൻ, ബെലറൂസിയൻ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് വാർത്താകുറിപ്പിൽ നിർദേശിക്കുന്നു.