Mon. Dec 23rd, 2024
ഡൽഹി:

ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കുതിച്ചുയര്‍ന്ന പെട്രോള്‍ വിലയും വിലക്കയറ്റവുമൊക്കെയാണ് ട്വീറ്റുകള്‍ക്ക് പ്രമേയമാകുന്നത്.

പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ്. ദൈവത്തിന് നന്ദി, സാന്റാ മഞ്ഞുവണ്ടിയില്‍ വരുന്നതിന്. അദ്ദേഹത്തിന് വന്‍തുക ഇന്ധനത്തിന് ചിലവഴിക്കേണ്ടി വരില്ലല്ലോ എന്നാണ് ഒരു ട്വീറ്റ്. സാന്റ എല്ലാവരുടെയും ആഗ്രഹങ്ങള്‍ക്ക് കാതോര്‍ക്കുന്നതിന് ദൈവത്തിന് നന്ദി. കാരണം, മോദിജി അദ്ദേഹത്തിന്റെ ‘മന്‍ കീ ബാത്ത്’ മാത്രമേ കേള്‍ക്കാറുള്ളൂ- എന്നാണ് മറ്റൊരു ട്വീറ്റ്.

തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, റെയില്‍വേ- മോദിജി വില്‍ക്കുന്ന ചില വസ്തുക്കളാണ് ഇവ എന്നാണ് വേറൊരു ട്വീറ്റ്. എല്ലാവര്‍ക്കും സമ്മാനം നല്‍കാന്‍ സാന്റ ഉള്ളതിന് ദൈവത്തിന് നന്ദി. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സമ്മാനം നല്‍കുന്നതിലും അദ്ദേഹത്തിന്റെ ക്രോണി ക്യാപിറ്റലിസ്റ്റ് സുഹൃത്തുക്കള്‍ക്ക് സമ്മാനം നല്‍കുന്നതിലും തിരക്കിലാണ്, എന്നും പരിഹസിക്കുന്നു.