Sat. Apr 20th, 2024
ന്യൂഡൽഹി:

ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന്​ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്​തിയായി ഇന്ത്യ മാറുമെന്ന്​ പ്രവചനം. ബ്രിട്ടീഷ്​ കൺസൾട്ടൻസി സ്ഥാപനമായ സെബറാണ്​ പഠനം നടത്തിയത്​. 2022ൽ ഇന്ത്യ ഫ്രാൻസിനെ മറികടക്കും. 2023ൽ ബ്രിട്ടനേയും മറികടന്ന്​ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്​തിയായി ഇന്ത്യ മാറും.

2030ൽ ചൈന യു.എസിനെ മറികടന്ന്​ ഒന്നാമത്തെ വലിയ സാമ്പത്തിക ശക്​തിയാകും. നേരത്തെ പ്രവചിച്ചതിലും വൈകിയായിരിക്കും ചൈന ഒന്നാം സ്ഥാനത്തേക്ക്​ കുതിക്കുകയെന്നും സെബർ വ്യക്​തമാക്കുന്നു. 2033ഓടെ ജപ്പാൻ ജർമ്മനിയെ മറികടക്കും. 2036ഓടെ റഷ്യൻ സമ്പദ്​വ്യവസ്ഥയിലും മുന്നേറ്റമുണ്ടാകും. 2034ൽ ഇന്തോനേഷ്യ ലോക സാമ്പത്തിക ശക്​തികളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക്​ കുതിക്കുമെന്നും പ്രവചനമുണ്ട്​.

പണപ്പെരുപ്പമാണ്​ നിലവിൽ ലോക​രാജ്യങ്ങൾ നേരിടുന്ന പ്രധാനവെല്ലുവിളി. അതിനെ കൃത്യമായി നേരിട്ടില്ലെങ്കിൽ സാമ്പത്തികമാന്ദ്യം പല സമ്പദ്​വ്യവസ്ഥകളേയും കാത്തിരിക്കുന്നുണ്ടെന്നും സെബർ മുന്നറിയിപ്പ്​ നൽകുന്നു.