വാഷിങ്ടൺ:
കൊവിഡിൻ്റെ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ കടുത്തനടപടികളിലേക്ക്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോതോ, എസ്വാതിനി, മൊസാംബീക്, മലാവി എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു എസ് തിങ്കളാഴ്ച മുതൽ യാത്ര വിലക്ക് പ്രഖ്യാപിച്ചു.
മേഖലയിലെ യു എസ് പൗരൻമാർക്ക് രാജ്യത്ത് പ്രവേശിക്കാം. മുൻകരുതലിന്റെ ഭാഗമായി ഡിസംബർ മൂന്നുമുതൽ ന്യൂയോർക്കിൽ മേയർ കാത്തി ഹോഗൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ബ്രസീൽ, കാനഡ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചു. നെതർലൻഡ്സിലേക്ക് രണ്ടു വിമാനങ്ങളിലായി എത്തിയ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ വിമാനത്താവളത്തിനടുത്ത ഹോട്ടലിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. പുതിയ വകഭേദമാണോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.