Mon. Dec 23rd, 2024
ന്യൂഡൽഹി:

‘മൻ കി ബാത്ത്’ റേഡിയോ പരിപാടി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ഒരിക്കൽപോലും പരിപാടിയെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നദ്ദ അഭിനന്ദിച്ചു. ഡൽഹിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി വിവിധ വേദികളിലൂടെ രാഷ്ട്രീയ പ്രശ്നങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. പ്രതിമാസ റേഡിയോ പരിപാടിയിലൂടെ രാഷ്ട്രീയം സംസാരിക്കുകയോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചാണ് പ്രധാനമന്ത്രി ഇന്നും സംസാരിച്ചതെന്നും നദ്ദ പറഞ്ഞു.

“രാജ്യത്തെ ഉത്സവങ്ങളുടെ വൈവിധ്യം, പരിസ്ഥിതി, സ്ത്രീ ഉന്നമനം, ആയുഷ്മാൻ ഭാരത് എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചു. അദ്ദേഹം കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും യുവാക്കളുടെ ശാക്തീകരണത്തെക്കുറിച്ചും അഭിപ്രായങ്ങൾ പറഞ്ഞു” നദ്ദ കൂട്ടിച്ചേർത്തു.