Fri. May 16th, 2025
കോഴിക്കോട്:

പുരയിടത്തിൽ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന് കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ യുവതിക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷക്കു നേരെയാണ് ആക്രമണം ഉണ്ടായത്. മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലക്ക് ഗുരുതര പരുക്കേറ്റു.

അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചവരാണ് ആക്രമിച്ചതെന്ന് ലിഷ പറഞ്ഞു. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.