Fri. Nov 22nd, 2024
ജിദ്ദ:

ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ്​ പ്രധാനമെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിൻ. ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ ഐ സിയുമായി സംഭാഷണം തുടരുന്നതിനും റഷ്യ വലിയ പ്രാധാന്യമാണ്​ കൽപിക്കുന്നത്​.

സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ്​ ജിദ്ദയിൽ സംഘടിപ്പിച്ച ‘റഷ്യയും ഇസ്​ലാമിക ലോകവും’ സമ്മേളനത്തിൽ റഷ്യൻ പ്രസിഡൻറിൻ്റെ പ്രസംഗം അദ്ദേഹത്തിന്​ വേണ്ടി റിപബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡൻറ്​ റുസ്തം മിന്നിഖാനോവ് വായിക്കുകയായിരുന്നു​. യോഗം ജിദ്ദയിൽ സംഘടിപ്പിക്കുന്നതിൽ കാണിച്ച താൽപ്പര്യത്തിന് സൽമാൻ രാജാവിന്​ റഷ്യൻ പ്രസിഡൻറ്​ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇങ്ങനെയുള്ള യോഗം സംഘടിപ്പിച്ചതിൽ സന്തോഷിക്കുന്നു​. പങ്കെടുക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു​.