ന്യൂയോർക്:
ടെലിവിഷൻ പരമ്പരകൾക്കു യു എസിൽ നൽകുന്ന 49ാമത് എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. 11 വിഭാഗങ്ങളിലേക്ക് 24 രാജ്യങ്ങളിൽനിന്ന് 44 പേരെയാണ് ഇക്കുറി നാമനിർദേശം ചെയ്തത്. ബ്രിട്ടനിലെ ഡേവിഡ് ടെന്നൻറാണ് മികച്ച നടൻ.
നെറ്റ്ഫ്ലിക്സ് സിനിമയായ സീരിയസ് മെൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയും ഈ വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. അറ്റ്ലാൻറിക് ക്രോസിങ് ആണ് മികച്ച ടെലിവിഷൻ സിനിമ/സീരീസ്. നെറ്റ്ഫ്ലിക്സിൻ്റെ ഹോപ് ഫ്രോസൺ: എ ക്വസ്റ്റ് ടു ലിവ് ടുവൈസ് (തായ്ലൻഡ്) ആണ് മികച്ച ഡോക്യുമെൻററി.
ഹായ്ലെ സ്ക്വിറസ് (ബ്രിട്ടൻ) ആണ് മികച്ച നടി. മികച്ച ഡ്രാമ സീരീസ് വിഭാഗത്തിൽ ഇസ്രായേലിൻ്റെ തെഹ്റാൻ പുരസ്കാരം നേടി. സുസ്മിത സെൻ നായികയായ ആര്യ മികച്ച ഡ്രാമ സീരീസ് വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
കാൾ മൈ ഏജൻസ് സീസൺ 4 ആണ് മികച്ച കോമഡി ഷോ (ഫ്രാൻസ്).
ഇന്ത്യയിലെ സ്റ്റാൻഡപ് കൊമേഡിയൻ വീർദാസിൻ്റെ നെറ്റ്ഫ്ലിക്സ് ഷോ വീർ ദാസ് ഫോർ ഇന്ത്യ എന്ന ഷോക്ക് നാമനിർദേശം ലഭിച്ചിരുന്നു. ദ സോങ് ഓഫ് ഗ്ലോറിക്കാണ്(ചൈന) മികച്ച ടെലിനോവൽ അവാർഡ്.