Fri. Nov 21st, 2025
കാബൂൾ:

അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾ ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്നത്‌ വിലക്കി താലിബാൻ. ഞായറാഴ്‌ചയാണ്‌ ടെലിവിഷൻ ചാനലുകൾക്കുള്ള എട്ട്‌ നിയമങ്ങളടങ്ങുന്ന പുതിയ ഉത്തരവ്‌ പുറത്തിറക്കിയത്‌. സ്‌ത്രീകൾ പങ്കെടുക്കുന്ന പരിപാടികളുടെ സംപ്രേഷണം നിർത്തിവയ്‌ക്കും.

വാർത്താ ചാനലുകളിൽ സ്‌ത്രീകളായ അവതാരകർ നിർബന്ധമായും ഹിജാബ്‌ ധരിക്കണം. ശരിയത്ത്‌ നിയമത്തിന്‌ കീഴിൽ വരാത്ത ഉള്ളടക്കമുള്ള സിനിമ പ്രദർശിപ്പിക്കാനാകില്ല.

ഹാസ്യ, വിനോദ പരിപാടികള്‍ക്കും നിയന്ത്രണമുണ്ടാകും. പുതിയ നിർദേശം അംഗീകരിക്കാനാകില്ലെന്ന്‌ അഫ്‌ഗാനിലെ മാധ്യമപ്രവർത്തകരുടെ സംഘടനയുടെ പ്രതിനിധി ഹുജത്തുള്ള മുജാദ്ദേദി പറഞ്ഞു.