Mon. Dec 23rd, 2024
വാഷിങ്​ടൺ:

യു എസിൽ കൊവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു. വിവിധ സ്​റ്റേറ്റുകളിൽ ഐ സി യു ബെഡുകൾ നിറയുകയാണ്​. ഡെൽറ്റ വേരിയന്‍റാണ്​ യു എസിൽ വീണ്ടും കൊവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിലേക്ക്​ നയിച്ചത്​. യു എസ്​ ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിലാണ്​​ ഇതുസംബന്ധിച്ച പരാമർശമുള്ളത്​.

15ഓളം സ്​റ്റേറ്റുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ഐ സി യു ബെഡുകളിൽ ആളുകളുണ്ട്​​. കൊളറാഡോ, മിനിസോട്ട, മിഷിഗൺ തുടങ്ങിയ സ്​റ്റേറ്റുകളിലാണ്​ ഐ സി യു ബെഡുകൾ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ളത്​. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 41,37,34 ശതമാനം ഐ സി യു ബെഡുകളും ഉപയോഗത്തിലാണ്​​.

മിഷിഗണിലാണ്​ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. എന്നാൽ, രോഗികളുടെ എണ്ണംഉയരുമ്പോഴും പുതിയ നിയന്ത്രണങ്ങളൊന്നും യു എസ്​ പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ പൗരൻമാർക്ക്​ വാക്​സിൻ നൽകുന്നതിനാണ്​ യു എസ്​ ഇപ്പോൾ പ്രാധാന്യം നൽകുന്നത്​.

നേരത്തെ യുറോപ്പിൽ കോവിഡ്​ പടർന്നിരുന്നു. തുടർന്ന്​ നെതർലാൻഡ്​, ആസ്​ട്രിയ തുടങ്ങിയ ​രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ജർമ്മനിയിൽ കഴിഞ്ഞ ദിവസം 30,643 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.