Mon. Dec 23rd, 2024
അമേരിക്ക:

അമേരിക്കയിലെ വിസ്‍കോൻസിനിൽ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരിൽ 12 കുട്ടികളുണ്ട്.

സംഭവം അപകടമാണോ കരുതിക്കൂട്ടിയുള്ളതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. അമേരിക്കന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ക്രിസ്മസ് പരേഡിന് ഇടയിലേക്ക് ചുവന്ന കാര്‍ ഇടിച്ച് കയറ്റിയത്. നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

സംഭവത്തില്‍ 20 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണ്. ചിലര്‍ക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പോലീസ് കേസ് അന്വേഷിച്ചു വരികയാണ്.