Sat. Apr 20th, 2024
ന്യൂഡൽഹി:

ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ അ​നാ​വ​ശ്യ​മാ​യി പി​രി​ച്ചെ​ടു​ത്ത 164 കോ​ടി രൂ​പ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (എ​സ്ബിഐ) ഇ​പ്പോ​ഴും കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2017–2019 കാ​ല​യ​ള​വി​ൽ പ്ര​ധാ​ൻ​മ​ന്ത്രി ജ​ൻ​ധ​ൻ യോ​ജ​ന അ​ക്കൗ​ണ്ടു​ക​ളി​ലെ ഡെ​ബി​റ്റ്​​ ഇ​ട​പാ​ടു​ക​ളി​ലാ​ണ്​ ബാ​ങ്കി‍െൻറ പി​ടി​ച്ചു​പ​റി ന​ട​ന്ന​ത്. ആ​ദ്യ​ത്തെ നാ​ല്​ ഇ​ട​പാ​ടു​ക​ൾ​ക്ക്​ ശേ​ഷ​മു​ള്ള ഓ​രോ ഇ​ട​പാ​ടി​നും 17.70 രൂ​പ ഈ​ടാ​ക്കി​യ​തു​വ​ഴി 254 കോ​ടി രൂ​പ​യാ​ണ്​​ ബാ​ങ്ക്​ അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​ത്.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ മാ​സം നാ​ല്​ പ്രാ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ അ​നു​മ​തി​യു​ള്ള​പ്പോ​ഴാ​ണ്​ ബാ​ങ്ക്​ സ്വ​ന്തം നി​ല​ക്ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പി​ഴി​ഞ്ഞ​ത്. ​ഇ​തേ തു​ട​ർ​ന്ന്​ കേ​ന്ദ്ര പ്ര​ത്യ​ക്ഷ​നി​കു​തി ബോ​ർ​ഡ്​ ഇ​ട​പെ​ട്ട്​ അ​ധി​കം ഈ​ടാ​ക്കി​യ തു​ക തി​രി​ച്ചു​കൊ​ടു​ക്കാ​ൻ ബാ​ങ്കി​നോ​ട്​ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും ഇ​തു​വ​രെ 90 കോ​ടി മാ​ത്ര​മേ തി​രി​ച്ചു​ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്നും ബാ​ക്കി 164 കോ​ടി അ​നു​മ​തി​യി​ല്ലാ​തെ കൈ​വ​ശം വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഐ ഐ ​ടി മും​ബൈ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ പ്ര​ഫ​സ​ർ ആ​ശി​ഷ്​ ദാ​സ്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.