Mon. Dec 23rd, 2024
ന്യൂഡൽഹി:

യുറോപ്പിൽ വീണ്ടും കോവിഡ്​ സംബന്ധിച്ച ആശങ്ക ഉയർന്നതോടെ എണ്ണവില കുറഞ്ഞു ​. ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 6.95 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 78.89 ഡോളറിലെത്തി. 84.78 ഡോളറിൽ നിന്നാണ്​ വില10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്​. എന്നാൽ, കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല.

ഒക്​ടോബർ ഒന്നിന്​ ശേഷം ഇതാദ്യമായാണ്​ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 80 ഡോളറിന്​ താഴെയെത്തുന്നത്​. അന്താരാഷ്​ട്ര വിപണിയിൽ വില കുറഞ്ഞത്​ ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

നവംബർ നാലിന്​ ശേഷം ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല. അന്ന്​​ കേന്ദ്രസർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി യഥാക്രമം അഞ്ച്​ രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ 18 ദിവസമായി പെട്രോൾ വില 103.97 രൂപയിലും ഡീസൽ 86.67 രൂപയിലും തുടരുകയാണ്​.