Wed. Jan 22nd, 2025
കവരത്തി:

സ്കോളർഷിപ്പ് നിരോധിച്ചത് പിൻവലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അഗത്തി ദ്വീപിലെ മൂന്നു വിദ്യാർത്ഥികളെയാണ് വിദ്യാഭ്യാസ ഓഫീസറുടെ നിർദേശ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചത്. കൂടാതെ മറ്റ് ദ്വീപിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാനും പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. കൂടാതെ, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കോഴ്സുകൾ പോണ്ടിച്ചേരി സർവകലാശാലയിലേക്ക് മാറ്റിയ നടപടിയിലും വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതേസമയം, അച്ചടക്ക നടപടികളുമായി മുന്നോട്ടുപോയാൽ സമരം ശക്തമാക്കുമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു.