Wed. Dec 18th, 2024
കാബൂൾ:

വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിൽ നിന്നു 2 മാസം മുൻപു തട്ടിക്കൊണ്ടുപോയ പ്രമുഖ ഡോക്ടർ മുഹമ്മദ് നാദർ അലെമിയുടെ മൃതദേഹം തെരുവിൽ കണ്ടെത്തി. 7 ലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ചർച്ചയിലൂടെ അതു പകുതിയാക്കി തുക കൈമാറിയതാണെന്നും നാദറിന്റെ മകൻ റൊഹീൻ അലെമി പറഞ്ഞു.

നാദറിനെ വധിച്ച അക്രമികൾ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വിളിച്ചറിയിക്കുകയായിരുന്നത്രേ. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് സയീദ് ഖോസ്തി അറിയിച്ചു.