Thu. Dec 19th, 2024
ന്യൂഡൽഹി:

ബി എസ്​ എൽ എല്ലിൻ്റെയും എം ടി എൻ എല്ലിൻ്റെയും റിയൽഎസ്​റ്റേറ്റ്​ ആസ്​തികൾ വിൽപനക്കുവെച്ച്​ കേന്ദ്രം. 1100 കോടി രൂപയാണ്​ ഇതിന്​ തറവില നിശ്​ചയിച്ചിരിക്കുന്നത്​. ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ ​വെബ്​സൈറ്റിൽ അപ്​ലോഡ്​ ചെയ്​ത രേഖകളിലാണ്​ വിൽപനയെ കുറിച്ചുള്ള വിവരങ്ങളുള്ളത്​.

ബി എസ്​ എൻ എല്ലിന്‍റെ ഹൈദരാബാദ്​, ചണ്ഡിഗഢ്​, ഭാവ്​നഗർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ 800 കോടി വിലമതിക്കുന്ന റിയൽ എസ്​റ്റേറ്റ്​ ആസ്​തിയാണ്​ വിൽപനക്ക്​ വെച്ചത്​. എം ടി എൻ എല്ലി​ന്‍റെ മുംബൈയിലെ സ്ഥലവും ഒഷിവാരയിലെ 20 ഫ്ലാറ്റുകളും വിൽപനക്ക്​ വെച്ചു.