ന്യൂഡൽഹി:
ആറ് പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭാരത് പെട്രോളിയത്തിൻ്റെത് ഉൾപ്പടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്കാണ് കേന്ദ്രസർക്കാർ നീക്കങ്ങളാരംഭിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് പബ്ലിക് അസറ്റ്മാനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്തയാണ് ഇക്കാര്യം അറിയിച്ചത്.
ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പവൻ ഹാൻസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഈ വർഷം ഉണ്ടാവും. ഇതിനായുള്ള താൽപര്യപത്രം ഡിസംബറിൽ ക്ഷണിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഭെമൽ, നീലാചൽ ഇസാപത് തുടങ്ങിയ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനും നീക്കം ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.