Tue. Apr 23rd, 2024
ജ​റൂ​സ​ലം:

തി​ള​ങ്ങു​ന്ന ഗൗ​ൺ ധ​രി​ച്ച്​ ന​ന്നാ​യി മേ​ക്ക​പ്പി​ട്ട്​ നി​റ​യെ ആ​ഭ​ര​ണ​ങ്ങ​ളു​മ​ണി​ഞ്ഞ് 70നും 90​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 10​ മു​ത്ത​ശ്ശി​മാ​ർ കാ​റ്റ്​​വാ​ക്ക്​ ന​ട​ത്തി. ഇ​സ്രാ​യേ​ലി​ൽ വ​ർ​ഷം തോ​റും ന​ട​ക്കാ​റു​ള്ള മി​സ്​ ഹോ​ളോ​കോ​സ്​​റ്റ്​ സ​ർ​വൈ​വ​ർ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നാ​ണ്​ അ​വ​രെ​ത്തി​യ​ത്. ജ​റൂ​സ​ല​മി​ലെ മ്യൂ​സി​യ​മാ​യി​രു​ന്നു മ​ത്സ​ര​വേ​ദി.

​വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 86 വ​യ​സ്സു​ള്ള നാ​ലു കൊ​ച്ചു​മ​ക്ക​ളു​ടെ മു​ത്ത​ശ്ശി​യാ​യ സാ​ലി​ന സ്​​റ്റീ​ൻ​ഫെ​ൽ​ഡ്​ കി​രീ​ടം ചൂ​ടി. നാ​സി പീ​ഡ​നം അ​തി​ജീ​വി​ച്ച​വ​ർ​ക്കു​ള്ള മ​ത്സ​ര​മാ​ണ്​ മി​സ്​ ഹോ​ളോ​കോ​സ്​​റ്റ്​ സ​ർ​വൈ​വ​ർ. റുമേ​നി​യ ആ​ണ്​ സാ​ലി​ന​യു​ടെ ജ​ന്മ​ദേ​ശം. 1948ലാ​ണ്​ ഇ​സ്രാ​യേ​ലി​ലെ​ത്തി​യ​ത്.

നാ​സി ക്രൂ​ര​ത​ക​ളു​ടെ ജീ​വി​ക്കു​ന്ന ഇ​ര​യാ​ണ​വ​ർ. ര​ണ്ട് മ​ക്ക​ളും നാ​ല് കൊ​ച്ചു​മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളു​മാ​യി വ​ലി​യ കു​ടും​ബ​മാ​യി ക​ഴി​യു​ന്ന ത​നി​ക്ക് ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് സ്വ​പ്‌​ന​ത്തി​ല്‍പോ​ലും ക​രു​തി​യി​രു​ന്നി​ല്ല-​മ​ത്സ​രാ​ര്‍ഥി​യാ​യ കു​ക പാ​ല്‍മോ​ന്‍ പ​റ​ഞ്ഞു.